തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രമുഖ പോഷക സംഘടനകളായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്‌സ് കൗൺസിലിന്റെയും ജില്ലാ സമ്മേളനം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ യൂണിയൻ ചെയർമാനും യോഗം കൗൺസിലറുമായ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ പി.കെ. പ്രസന്നൻ, സി.എം. ബാബു,​ എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്. അജു ലാൽ,​ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കോഡിനേറ്ററായ പി.വി. രജിമോൻ മുഖ്യപ്രഭാഷണം നടത്തും. ബൈജു, ഡോ. എസ്. വിഷ്ണു,​ ഡോ. ആർ. ബോസ് എന്നിവർ സംഘടനാ സന്ദേശം നൽകും. സമ്മേളനത്തിൽ മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ,​ സെക്രട്ടറി വിനോദ് ഉത്തമൻ,​ നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്,​ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ,​ സെക്രട്ടറി ലതീഷ് കുമാർ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, സെക്രട്ടറി കെ.പി. ബിനു, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ,​ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്,​ അടിമാലി യൂണിയൻ പ്രസിഡന്റ് സുനു രാമകൃഷ്ണൻ,​ സെക്രട്ടറി ജയൻ കെ.കെ,​ തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ എന്നിവർ പങ്കെടുക്കും. എംപ്ലോയീസ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പുളിക്കലേടത്ത് സ്വാഗതം ആശംസിക്കും. പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.എം. സജീവ് നന്ദി പറയും. എല്ലാ പെൻഷനേഴ്‌സും ജീവനക്കാരും പങ്കെടുക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. സോമൻ, തൊടുപുഴ യൂണിയൻ പ്രസിഡന്റ് പി.ടി. ഷിബു സെക്രട്ടറി ടി.പി. ബാബു എന്നിവർ അറിയിച്ചു.