
നെടുങ്കണ്ടം: കെട്ടിടത്തിൽ നിന്ന് ചാടുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ മരപ്പട്ടിക്ക് സംരക്ഷണം നൽകി ലെയ്ത്ത് ജീവനക്കാർ. നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിൽ പ്രവർത്തിക്കുന്ന ലെയ്ത്ത് ജോലികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയപ്പോഴാണ് മരപ്പട്ടിക്ക് പരക്കേറ്റത്. വീഴ്ചയിൽ പരിക്കേറ്റ മരപ്പട്ടിയെ സ്ഥലത്തുണ്ടായിരുന്ന ശ്രീധരനും ബിനോയും ചേർന്ന് സംരക്ഷിച്ചു. തുടർന്ന് വിവരം കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരത്തി മരപ്പട്ടിയെ ഏറ്റെടുത്തു. തേക്കടിയിലെത്തിച്ച് വിദഗ്ദ്ധ പരശോധന നടത്തി ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷം മരപ്പട്ടിയെ തേക്കടി വനത്തിൽ തുറന്ന് വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.