കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി എട്ട് മണിയോടെ 141.5 അടിയെത്തി. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും മഴമൂലം ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയതുമാണ് ജലനിരപ്പ് കൂടാൻ കാരണം. നേരത്തെ 141.40 അടിയിലെത്തിയ ജലനിരപ്പ് രണ്ട് ദിവസത്തോളം കാര്യമായ വ്യത്യാസമില്ലാതെ തുടർന്നു. 620 ഘനയടി വെള്ളം സെക്കന്റിൽ ഒഴുകിയെത്തുമ്പോൾ തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത് 620 ഘനയടി വീതമാണ്. 142 അടിയാണ് പരമാവധി അനുവദനീയമായ സംഭരണ ശേഷി. ഈ അളവിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമമാണ് തമിഴ്‌നാട് ദിവസങ്ങളായി നടത്തുന്നത്.