ചിലവ്: ഓലിക്കാമറ്റം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ആഘോഷം 20ന് നടക്കും. പുലർച്ചെ അഞ്ചിന് ഗുരുപൂജ,​ ശാന്തിഹവനം,​ ആറിന് ഗണപതിഹോമം,​ ഏഴിന് ഗുരുദേവ കൃതികളുടെ പാരായണം,​ ഒമ്പതിന് കലശപൂജ,​ 10.30ന് സർവൈശ്വര്യപൂജ,​ 11.30 ന് പ്രതിഷ്‌ഠാ വാർഷിക സമ്മേളനം എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് എം.ജി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. ബ്രഹ്മശ്രീ മഹാദേവാനന്ദ സ്വാമികൾ (ശിവഗിരിമഠം)​ മുഖ്യപ്രഭാഷണം നടത്തും. വനിതാ സംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ്,​ യൂണിയൻ അഡ്. കമ്മിറ്റി അംഗങ്ങളായ പി.ടി. ഷിബു,​ കെ.കെ. മനോജ്,​ സി.വി. സനോജ്,​ എ.ബി. സന്തോഷ്,​ എംപ്ളോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് അജിമോൻ സി.കെ,​ രവിവാരപാഠശാല തൊടുപുഴ യൂണിയൻ ചെയർമാൻ പി.ടി. പ്രകാശ് മൂലമറ്റം,​ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സിബി ഡി എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി എ.കെ. ശശി സ്വാഗതവും​ വനിതാ സംഘം സെക്രട്ടറി ഗീതാ മണികുമാരൻ നന്ദിയും പറയും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട് നടക്കും.