obit-rosamma
റോസമ്മ

നെടുംകുന്നം: നെടുമണ്ണി മണ്ണെടുപ്പാംകുഴിയിൽ എം.ജെ. മത്തായിയുടെ (മാമച്ചൻ) ഭാര്യ റോസമ്മ (ചിന്നമ്മ- 89) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. പൊൻകുന്നം പന്യാമാക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയിക്കുട്ടി (നെടുംകുന്നം), ഫാ. ജോർജ് മണ്ണെടുപ്പാംകുഴിയിൽ (ഡോൺബോസ്‌കോ), ജോണിച്ചൻ. മരുമക്കൾ: ആൻസി കടുകുംതലയ്ക്കൽ (താഴത്തുവടകര), ആഷ ഒണയാത്തുംകുഴിയിൽ (കറിക്കാട്ടൂർ).