കട്ടപ്പന: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി ഇടുക്കിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ നടന്നു. കട്ടപ്പന ദീപ്തി കോളേജിൽ നടന്ന ആഘോഷ പരിപാടികൾ നാടകകൃത്ത് കെ.സി ജോർജ് കട്ടപ്പന ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ എസ്.സൂര്യലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ലസ്റ്റർ കൺവീനർ ടി.ആർ സൂര്യദാസ്, കലാമണ്ഡലം ഹരിത, കലാമണ്ഡലം സി.എൽ ശരത്,രാജേഷ് ലാൽ എന്നിവർ പ്രസംഗിച്ചു .