കട്ടപ്പന :കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നാരകക്കാനത്ത് കർഷക പ്രതിഷേധ ജ്വാല റാലി നടത്തും.ബഫർസോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമരങ്ങളുടെയും ജനകീയ മന്നേറ്റങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നല്കിയ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. ഉപഗ്രഹ സർവ്വേ നടത്തിയത് അംഗീകരിക്കാനാവുന്നതല്ല. അവ്യക്തമായ സർവ്വേ മാപ്പ് പിൻവലിച്ച് സാധാരണ ജനങ്ങൾക്ക് മനസിലാക്കും വിധം ലാൻഡ് മാർക്കോടു കൂടിയ മാപ്പ് പ്രസിദ്ധീകരിക്കുക, കർഷകർക്ക് പരാതി നല്കാനുള്ള സമയ പരിധി ദീർഘിപ്പിച്ച് നല്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് കർഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം നടക്കുന്ന പ്രതിഷേധ ജ്വാല ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്യും കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അദ്ധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം,രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, നാരകക്കാനം സെന്റ ജോസഫ് ചർച്ച് വികാരി ഫാ.തോമസ് നെച്ചികാട്ട്, കത്തോലിക്ക കോൺഗ്രസ് അസി.ഡയറക്ടർ ഫാ.ജിൻസ് കാരക്കാട്ട് , യൂണിറ്റ് പ്രിസിഡന്റ് റ്റോമി കല്ലുവെട്ടത്ത് സമര സമതി കൺവീനർ ബോബി ജോസ് , തങ്കച്ചൻ വേമ്പേനി, തങ്കച്ചൻ കുമ്പിടിയാമാക്കൽ ചുമ്മാർ മാത്യു , ജോയിസ് ചുമ്മാർ എന്നിവർ പ്രസംഗിക്കും.