santhanpara

ശാന്തൻപാറ: എസ്.എൻ.ഡി.പി.യോഗം രാജാക്കാട് യുണിയനിലെ 1805- ാംനമ്പർ ശാന്തൻപാറ ശാഖയോഗത്തിന്റെ നൂറാമത് കുടുബ സംഗമം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ടി.സജീവൻ അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖ സെക്രട്ടറി വി.എൻ.ഉല്ലാസ് സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ജി.അജയൻ, യൂണിയൻ സെക്രട്ടറി ലതീഷ്‌കുമാർ, യൂണിയൻ കൗൺസിലർമാരായ ഐബിപ്രഭാകർ, ആർ. അജയൻ, സൈബർസേന യൂണിയൻ ചെയർമാൻ ജോബി വാഴാട്ട്, യുണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത് പുറക്കാട്ട്, സെക്രട്ടറി വിഷ്ണു ശേഖരൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീതാ സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ജോയിന്റ് സെക്രട്ടറി കെ ഡി ബിജു, യൂണിയൻ കമ്മറ്റിയംഗം കെ. എസ് .മധു , യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ശ്വാം സുന്ദർ, സെക്രട്ടറി നിധിൻ വി.പി.,വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് ലിഷ അജയൻ, സെക്രട്ടറി സ്മിത അജി എന്നിവർ യോഗത്തിൽ പങ്കെടുത്തു.ശാഖാ വൈസ് പ്രസിഡന്റ് ഷാബു ഇ.കെ നന്ദി പറഞ്ഞു.യോഗത്തിൽ ഈശ്വര വിശ്വാസത്തെ കുറിച്ച് ഗുരു പ്രകാശം സ്വാമികൾ പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് ശേഷം മയക്കുമരുന്ന് ഉപയോഗവും മൊബൈൽ ഫോൺ ദുരുപയോഗവും എന്ന വിഷയത്തെക്കുറിച്ച് മൂന്നാർ സബ് ഇൻസ്‌പെക്ടർ കെ.ഡി മണിയൻ ക്ലാസ് നയിച്ചു.