
തൊടുപുഴ:സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ തൊടുപുഴയിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു .നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സെന്റർ കോഡിനേറ്റർമരായ ഡയസ് ജോസഫ്, കൊച്ചുറാണി, ബെന്നി ജോൺ എന്നിവർ പങ്കെടുത്തു സംസാരിച്ചു. പഠിതാക്കളണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളും, കരോൾ ഗാന മത്സരങ്ങളും നടന്നു. ക്രിസ്മസ് സമ്മാനങ്ങൾ പരസ്പരം കൈമാറിയും മധുരം പങ്കിട്ടുംഹയർ സെക്കൻഡറി പഠിതാക്കൾ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും,പത്താംതരം, ഏഴാംക്ലാസ് പഠിതാക്കൾ എ.പി.ജെ.അബ്ദുൾകലാം സ്‌കൂളിലുമായി പരിപാടികൾ സംഘടിപ്പിച്ചു.ഹയർ സെക്കൻഡറിയിലും,പത്താംതരത്തിലും, ഏഴാം തരത്തിലുമായി പല പ്രായത്തിലുള്ള 270 പേർ പഠിക്കുന്നുണ്ട്.