jijo

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം ചരിത്രോത്സവത്തിന്റെ ഭാഗമായി '75 വർഷത്തെ സ്വാതന്ത്ര്യ ഇന്ത്യ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ ജോർജ്ജ് സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ. ബാലചന്ദ്രൻ വിഷയാവതരണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ ടി.കെ ശശിധരൻ, രഞ്ജിത് ജോർജ്ജ് പാലക്കാട്, എ.എൻ. ദാമോദരൻ നമ്പൂതിരി, ഐശ്വര്യ വിനീതൻ, സിന്ധു വാസുദേവൻ, ഡൊമിനിക് സാവിയോ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അനിൽ എം.കെ പ്രോഗ്രാമിന് നേതൃത്വം നൽകി.