വണ്ടിപ്പെരിയാർ : കാനന പാതവഴിണ്ടബരിമലയ്ക്ക് പോയ സംഘത്തിലെ തീർത്ഥാടകന് കിണറ്റിൽ വീണു പരിക്കേറ്റു. കൊല്ലം പേരയൂർ സ്വദേശി സൂരജ് എന്ന തീർത്ഥാടകനാണ് കിണറ്റിൽ വീണത് .കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തു നിന്നെ
ത്തിയ 19 പേരടങ്ങുന്ന സംഘം വണ്ടിപ്പെരിയാർ സത്രത്തിൽ വിരിവെച്ച് വിശ്രമിക്കുകയായിരുന്നു. വെളിച്ചം ഇല്ലാതിരുന്ന സ്ഥലത്ത് കൂടി നടക്കുന്നതിനിടെ സൂരജ് കിണറ്റിലേക്ക് വീഴുകയായിരുന്നു .നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി തീർത്ഥാടകനെ പരിക്കുകളോടെ കരയ്ക്കെത്തിക്കുകയായിരുന്നു.