jhony
പരിക്കേറ്റ ജോണി

തൊടുപുഴ: റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു. തെക്കുംഭാഗം കളപ്പുരക്കൽ ജോണിയാണ് അപകടത്തിൽപ്പെട്ടത്. കാരിക്കോട് കല്ലാനിക്കൽ റോഡിലാണ് പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥമൂലം യുവാവിന് പരിക്കേറ്റത്. കാരിക്കോട് ഭാഗത്ത് റോഡിൽ ടൈൽ പാകുന്നതിന്റെ ഭാഗമായി ഗതാഗതം തടയുന്നതിനായി കനംകുറഞ്ഞ പ്ലാസ്റ്റിക് വള്ളി റോഡിന് കുറുകെ കെട്ടിയിരുന്നു. കാരിക്കോട് കോട്ടപ്പാലത്തിലും കുരിശു പള്ളിക്കലുമാണ് പ്ലാസ്റ്റിക്ക് വള്ളി റോഡിൽ കെട്ടിയത്. ശനിയാഴ്ച രാവിലെ മരുന്ന് വാങ്ങാനായി ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച ജോണിയുടെ കഴുത്തിൽ വള്ളി കുടുങ്ങി ഇരുവരും റോഡിൽ മറിഞ്ഞു വീണു. കഴുത്തിന് മുറിവേറ്റ ജോണി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയോട് അപകടത്തെ കുറിച്ച് നാട്ടുകാർ പറഞ്ഞപ്പോൾ, റോഡിൽ നോക്കി വാഹനം ഓടിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് മറുപടി നൽകിയതെന്ന് ആരോപണമുണ്ട്.