rally

രാജാക്കാട് :രാജാക്കാട് പൊലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന യോദ്ധാവ് ക്യാമ്പയിന്റെ ഭാഗമായി രാജാക്കാട്ടിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. ഗ്രാമ പഞ്ചായത്ത്, മർച്ചന്റ്‌സ് അസോസിയേഷൻ, വിവിധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.റാലിക്ക് ശേഷം ഗോൾ ചലഞ്ച് ഫെസ്റ്റും ജില്ല തല പുരുഷ, വനിത വടംവലി മത്സരവും നടത്തി. പൊതുസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി അദ്ധ്യക്ഷത വഹിച്ചു.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.കുഞ്ഞ് ഉദ്ഘാടനംചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ, മൂന്നാർ ഡിവൈ.എസ്.പി കെ.ആർ.മനോജ്, രാജാക്കാട് സിഐ ബി.പങ്കജാക്ഷൻ, എസ്‌ഐ അനൂപ് സി.നായർ, പ്രോഗ്രാം കോർഡിനേറ്റർ ഫ്രാൻസിസ് ജോസഫ്, മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി.എസ്.ബിജു,ഫാ.ജോബി വാഴയിൽ, ഫാ. ബേസിൽ പുതുശ്ശേരിൽ,ആർ.ബാലൻപിള്ള,വി.ജെ ബാബു എന്നിവർ സംസാരിച്ചു.