തൊടുപുഴ: സവർണ്ണ ജാതി സംവരണം പിന്നാക്കക്കാരന് ആകാശ കോടാലിയാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ സി.എം. ബാബു പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്‌സ് കൗൺസിലിന്റെയും ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർണ്ണ ജാതിക്കാരുടെ 10ശതമാനം സംവരണം അവരിലെ പിന്നാക്കം നിൽക്കുന്നവർക്കെന്നാണ് പറയപ്പെടുന്നത്. എന്നാൽ മുന്നാക്കക്കാരിലെ പിന്നാക്കരെ ഏത് മാനദണ്ഡത്തിലാണ് തിരഞ്ഞെടുക്കുന്നതെന്ന് പരിശോധിക്കപ്പെടണം. ഫലത്തിൽ വിദ്യാഭ്യാസ സംവരണവും ഉദ്യോഗ സംവരണവും 48ശതമാനം വരെ അവർക്ക് ലഭിക്കുന്നു.സംവരണത്തിലെ ഇത്തരം പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. ഇല്ലെങ്കിൽ നാം ഈ സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരന്റെ ശബ്ദമായി മാറണമെന്നും സംഘടിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി സെക്രട്ടറി കെ.പി.ഗോപാലകൃഷണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷനേഴ്‌സ് കൗൺസിലിന്റെയും സംസ്ഥാന കോർഡിനേറ്റർ പി.വി. രജിമോൻ, തൊടുപുഴഎസ്. എൻ. ഡി. പി യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ,ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് എസ്. അജുലാൽ, വൈസ് പ്രസിഡന്റുമാരായ ബിജു പുളിക്കലേടത്ത്, ബൈജു ജി, ട്രഷറർ ഡോ. എസ്.വിഷ്ണു, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പി.ആർ. ജയചന്ദ്രൻ, സെക്രട്ടറി കെ.എം, സജീവ്, ട്രഷറർ ഡോ. ബോസ്, ജിജി ഹരിദാസ്, എം.എം. മജേഷ്, ഷിബു നേമം, ബിബിൻ ബാബു, ശ്രീകാന്ത്, വിജയകുമാർ ചെങ്ങന്നൂർ, സോമൻ വയല, വേണുഗോപാൽ, രഘുവരൻ, ബാബു പി..ടി തൊടുപുഴ, ഷിബു തൊടുപുഴ, ബിന്ദു മോൾ, അജീഷ് സോമൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.