അടിമാലി : എസ്.എൻ.ഡി.പിയോഗം അടിമാലി ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും പഠന ക്‌ളാസും നടത്തി. ശാഖാ പ്രസിഡന്റ് ദേവരാജൻ ചെമ്പോത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ആ്ര്രകിംഗ് പ്രസിഡന്റ് സുനു രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി..പി അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് കിഷോർ ഇളവതൊട്ടിയിൽ നന്ദിയും പറഞ്ഞു.ഡോക്ടറേറ്റ് ഡിഗ്രി ലഭിച്ച ഗോപി ചെറുകുന്നേൽ, ഉജ്ജ്വല ബാല്യം അവാർഡ്‌ജേതാവ് മാധവ് കൃഷ്ണ എന്നിവരെ ആദരിച്ചു.