കട്ടപ്പന :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസിന്റെയും കട്ടപ്പന നഗരസഭയുടെയും നേതൃത്വത്തിൽ നഗരസഭ സ്റ്റേഡിയത്തിൽ നാളെ മുതൽ 24 വരെ ചെറുകിട വ്യവസായ ഉത്പ്പന്ന പ്രദർശന വിപണന മേള നടത്തും. ജില്ലയിലെ സംരംഭകരുടെ അഗ്രോ മെഷിനറി, ഭക്ഷ്യസംസ്‌കരണ സംരംഭങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, ഗാർമെന്റ്‌സ് യൂണിറ്റുകൾ, ഫർണിച്ചറുകൾ, സുഗന്ധ വ്യഞ്ജന സംരംഭങ്ങൾ തുടങ്ങി 30ലധികം സ്റ്റാളുകൾ ഉണ്ടാകും. കൂടാതെ പാക്കേജിങ് ടെക്‌നോളജി, ഡിജിറ്റൽ മാർക്കറ്റിങ്, കയറ്റുമതി എന്നിവ സംബന്ധിച്ച ശിൽപശാല, ബോധവൽക്കരണ പരിപാടികൾ, സഹായ കേന്ദ്രങ്ങൾ, ക്രിസ്മസ് കേക്ക് മേള എന്നിവയും നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു.