കട്ടപ്പന :കുഴിത്തോളു 3742-ാം നമ്പർ ശാഖ കുടുംബ സംഗമവും പഠന ക്ലാസും മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സംഘടനാ സന്ദേശം നൽകി.. ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ വിമുക്തി നോഡൽ ഓഫീസർ എം സി സാബുമോൻ, കെ ബി രേഷ്മ എന്നിവർ ക്ലാസെടുത്തു. യൂണിയൻ കൗൺസിലർ മനോജ് ആപ്പാന്താനം, വനിതാ സംഘം പ്രസിഡന്റ് ഉഷാ സദാനന്ദൻ, സെക്രട്ടറി സിന്ധു അശോകൻ, കുമാരി സംഘം പ്രസിഡന്റ് അഹല്യാ സജി, സെക്രട്ടറി അനിലാ സിബി, പി ഡി പ്രദീപ് എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി എം പി ശ്രീകുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം പി.കെ. സദാനന്ദൻ നന്ദിയും പറഞ്ഞു.

കുഴിത്തോളു 3742-ാം നമ്പർ ശാഖ കുടുംബ സംഗമവും പഠന ക്ലാസും മലനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു