തൊടുപുഴ: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം എന്ന വിപത്തിനെതിരെ സാമൂഹ്യവബോധം സൃഷ്ടിക്കുന്നതിന് കേരള കോൺഗ്രസ് എം സംസ്ഥാന വ്യാപകമായി ബോധവൽക്കരണ പ്രതിരോധ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു.ഇതിന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നഗരസഭകളിലും 23ന് വൈകിട്ട് 6 ന് മോചന ജ്വാല തെളിയിക്കാൻ കേരള കോൺഗ്രസ്(എം )നിയോജകമണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു .പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ.കെ.ഐ.ആന്റണി, അഗസ്റ്റിൻ വട്ടകുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്,അഡ്വ.പി കെ മധു നമ്പൂതിരി,ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ, പി ജി ജോയി, തോമസ് കിഴക്കേപറമ്പിൽ, സ്റ്റാൻലി കീത്താപിള്ളിൽ,ജോസ് പാറപ്പുറം,ജോജോ അറക്കകണ്ടം, ജോർജ് അറക്കൽ, ശ്രീജിത്ത് ഒളിയറക്കൽ, ജെഫിൻ കൊടുവേലിൽ ലാലി ജോസി, റോയ് വാലുമ്മേൽ എം കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.