kalitheeta

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷീരകർഷകർക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതി, എസ് .സി ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണ പദ്ധതി , മിനി ഡയറിഫാം ആധുനീകവത്ക്കരണം, സൈലേജ് നിർമ്മാണ യൂണിറ്റ് എന്നീ പദ്ധതികളാണ് ഈ വർഷം ക്ഷീര കർഷകർക്കായിബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത് .ക്ഷീരമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസജോസഫ് കാവാലത്ത് ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി നിർവഹിച്ചു . തൊടുപുഴബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജുയോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്ലോറി കെ പൗലോസ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർട്ടിൻജോസഫ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോബി മാത്യു , ജിജോജോർജ്, വെൽഫെയർ ഓഫീസർ ജയലളിത എന്നിവർ പ്രസംഗിച്ചു. ക്ഷീരവികസന ഓഫീസർ റിനുതോമസ് പദ്ധതികളുടെ വിശദീകരണം നടത്തി. ഡയറി ഫാം ഇൻസ്ട്രക്ടറുമാരായ ജോബിയജോയ് സ്വാഗതവും ആഗിമോൾ ആന്റണി നന്ദിയും പറഞ്ഞു.