ഏലപ്പാറ:വിലക്കയറ്റത്തിനെതിരെ ഐക്യ മഹിളാ സംഘത്തിന്റെ നേതൃത്വത്തിൽ ഏലപ്പാറയിൽ ധർണ്ണ നടത്തി. ജില്ലാസെക്രട്ടറി ശാന്തി ജയിംസ് സമരം ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ്ണ നടത്തിയത്. ജബകനി സ്വാമിദാസ്, അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്. പി സംസ്ഥാന കമ്മറ്റിയംഗം ജി.ബേബി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കമ്മറ്റിയംഗം ജി മുരുകയ്യ, ഏലപ്പാറ പഞ്ചായത്ത് വൈ.പ്രസിഡന്റ് ആർ.രഞ്ജിത്ത്, ബി.മധു, എം.അൽഫോൻസ തുടങ്ങിയവർ സംസാരിച്ചു.