പീരുമേട്: മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർക്ക് പുല്ലുമേട്ടിലും പുല്ലുമേട്ടിലേക്കുളള കാനനപാതയിലും ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വണ്ടിപ്പെരിയാർ വളളക്കടവ് നാലാം മൈൽ കോഴിക്കാനംകവലയിൽ നിന്നും ഉപ്പുപ്പാറ വഴി പുല്ലുമേട് പോയിന്റ് വരെയുളള 12 കി.മീ കാനനപാതയുൾപ്പെടെ ദൂരത്തിലും കോഴിക്കാനത്ത് നിന്നും കെ.എസ്.ആർ.ടി.സി പാർക്കു ചെയ്യുന്ന ഗവി റൂട്ടിൽ 1 കി.മീ ദൂരത്തിലും മകരജ്യോതി ദർശനദിനമായ ജനുവരി 15 ന് ജനറേറ്ററുകളും ട്യൂബുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്തുന്നതിന് ഈ സാമഗ്രികളുടെ വാടക, ജോലി, ട്രാൻസ്‌പോർട്ടേഷൻ, കയറ്റിറക്ക്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടുത്തി അടങ്കൽ തുകയ്ക്കുളള ക്വട്ടേഷനാണ് ക്ഷണിച്ചത്.താൽപര്യമുളള വ്യക്തികൾ/സ്ഥാപനങ്ങൾ 26 ന് ഉച്ചകഴിഞ്ഞ് 3 ന് മുൻപായി തഹസിൽദാർ, പീരുമേട് എന്ന വിലാസത്തിൽ മുദ്രവച്ച കവറിൽ ക്വട്ടേഷൻ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869 232077.