
തൊടുപുഴ: പുളിമൂട്ടിൽ സിൽക്‌സിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. മാനേജിങ് ഡയറക്ടർ ഔസേഫ് ജോൺ പുളിമൂട്ടിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാർട്ണർമാരായ റോയി ജോൺ, ജോബിൻ റോയി, ഷോൺ റോയി, ജനറൽ മാനേജർ സേതു തുടങ്ങിയവർ പങ്കെടുത്തു. ക്രിസ്തുമസ്- പുതുവത്സരം പ്രമാണിച്ചു ഇന്ത്യയിലെ പ്രമുഖ മില്ലുകളിൽ നിന്നുള്ള തുണിത്തരങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. വിവാഹ സങ്കൽപ്പങ്ങൾക്ക് പുത്തൻ ഭാവങ്ങൾ സമ്മാനിക്കാൻ ക്ലാസിക് മംഗല്യപ്പട്ട് വിവാഹ വസ്ത്ര ശേഖരവും പുളിമൂട്ടിൽ സിൽക്‌സിൽ ഒരുക്കിയിട്ടുണ്ട്. തനതായ കാഞ്ചീപുരം പട്ടിലെ പ്രത്യേകം തിരഞ്ഞെടുത്ത സാരികളുടെ അതിശയിപ്പിക്കുന്ന കളക്ഷനാണ് എത്തിച്ചേർന്നിരിക്കുന്നത്. ഏറ്റവും പുതിയ ക്രിസ്തുമസ്- ന്യൂഇയർ കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിലുണ്ട്.