
നെടുങ്കണ്ടം: പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയന്റെ പിറന്നാൾ ആഘോഷം ബോർഡ് മെമ്പർ കെ. എൻ. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കല്ലാർ സഹ്യാദ്രി ആഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.നിരന്തരമായ സമരപരിപാടികളിലൂടെ സമൂഹത്തിൽ നിരവധി മാറ്റങ്ങൾക്ക് നിർണായക പങ്ക് വഹിച്ച എസ്.എൻ.ഡി.പി യോഗവും പോഷക സംഘടനകളും ജില്ലയിലെ സാധാരണക്കാർക്ക് ദോഷകരമായി ബാധിക്കുന്ന നിർമാണ നിരോധനവും പട്ടയ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നും വനവും വന്യജീവി സംരക്ഷണവും ഈ നാട്ടിലെ ജനങ്ങളെക്കൂടി സംരക്ഷിച്ചു കൊണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ജില്ലയിലെ മുഴുവൻ യൂണിയനുകളെയും സംഘടിപ്പിച്ചുകൊണ്ട് 24ന് കട്ടപ്പനയിൽ വച്ച് നടത്തുന്ന യോഗജ്വാല മഹാസമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു..
യോഗത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ ,കൗൺസിൽ അംഗങ്ങളായ എൻ. ജയൻ, സി.എം ബാബു, പി .മധു, സുരേഷ് കെ.ബി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സജി ചാലിൽ ,ശാന്തമ്മ ബാബു എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാസംഘം യൂത്ത് മൂവ്‌മെന്റ്, പെൻഷൻ ഫോറം, എംപ്ലോയീസ് ഫോറം യൂണിയൻ വൈദീക സമിതി കുമാരി കുമാര സംഘം ശാഖയുടെ ഭരണസമിതി വനിതാസംഘം യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.