അടിമാലി: നേര്യമംഗലം വനത്തിൽ അഞ്ചാംമൈലിനടുത്ത് കെ.എസ്.ആർ.ടി.സി ബസിന് ബ്രക്ക് നഷ്ടമായി, ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവായി. മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രവിലെ 10 മണിയോടെ നേര്യമംഗലം വനത്തിൽ അഞ്ചാംമൈലിന് സമീപത്തെത്തിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് തകരാറിലാവുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഡ്രൈവർ ഉടൻതന്നെ വാഹനം റോഡിന്റെ സൈഡിലേക്ക് ഇടിപ്പിച്ച് നിർത്തി.വാഹനത്തിന് വേഗത കുറവായിരുന്നതിനാലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലവും വൻ ദുരന്തമാണ് ഒഴിവായത്. നിരവധി യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലുംആർക്കും പരിക്കേറ്റിട്ടില്ല വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ അഞ്ചാംമൈലിനടുത്ത് അപകടത്തിൽപ്പെട്ട ബസ്