കട്ടപ്പന ഗവ. ഐ.ടി.ഐയിൽ നിന്നും ട്രെയിനിംഗ് പൂർത്തീകരിച്ചവരും സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷൻമണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികൾക്ക് ലഭിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പിനൊപ്പം 28 നകം ഓഫീസിൽ സമർപ്പിക്കണം. സമയപരിധി പാലിക്കാത്ത ട്രെയിനിംഗ് പൂർത്തീകരിച്ചവരുടെ തുക സർക്കാരിലേക്ക് വകയിരുത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.