ഇടുക്കി: ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നത് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 65 വയസ്സിൽ കൂടരുത്. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയ ലിങ്ക് വഴി 21 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ നൽകണം. ഓൺലൈൻ ലിങ്കിൽ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ലോഡ് ചെയ്യണം. നവംബർ 16 ലെ ആരോഗ്യകേരളം ഇടുക്കിയുടെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 04826 232221