കുമളി :ചാരായം വാറ്റുന്നതിനായി 25 ലിറ്റർ കോട പുരയിടത്തിൽ സൂക്ഷിച്ചിരുന്നത് കണ്ടെടുത്ത് കേസാക്കി.
പത്തുമുറി സ്വദേശി വഴിയരികത്ത് വീട്ടിൽ ആന്റണി (46 ) യെയാണ് വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ജി രാജേഷും സംഘവും പിടികൂടിയത്.ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് അനധികൃത മദ്യ നിർമ്മാണവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോട കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ബെന്നി ജോസഫ് , രാജ്കുമാർ ബി., സേവിയർ പി ഡി , സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ടി.എ , ദീപുകുമാർ ബി.എസ്, പ്രമോദ് കുമാർ , ശ്രീദേവി .റ്ടി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.