അടിമാലി: ഇരുമ്പുപാലത്തെയും സമീപ മേഖലയിലെയും വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സംയുക്തമായി 'ഗ്ലോറിയ 2കെ22' എന്ന പേരിൽ മെഗാ കരോൾ റാലി സംഘടിപ്പിക്കും. 22ന് വൈകിട്ട് 5.45ന് പത്താംമൈൽ ടൗണിൽ നിന്നും ആരംഭിച്ച് ഘോഷയാത്രയായി ഇരുമ്പുപാലം ടൗൺ വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താളമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും നിരവധി സാന്താക്ലോസുമാരുടെയും അകമ്പടിയോടെ നടത്തുന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. ഫാ.ബിനോയി ഉപ്പുമാക്കൽ, ഫാ. ജേക്കബ് റാത്തപ്പിള്ളിൽ തുടങ്ങിയവർ ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് ക്രിസ്തുമസ് പാപ്പാ മത്സരം നടക്കും. വാളറ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി, വാളറ സെന്റ് ലോറൻസ് മലങ്കര കത്തോലിക്കാ പള്ളി, വാളറ സെന്റ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളി, കോളനിപ്പാലം സി.എസ്.ഐ പള്ളി, ഇരുമ്പുപാലം സെന്റ് ആന്റണീസ് സീറോ മലബാർ കത്തോലിക്കാ പള്ളി, പടിക്കപ്പ് സെന്റ് മേരീസ് യാക്കോബായ പള്ളി, പരിശക്കല്ല്, പഴമ്പിള്ളിച്ചാൽ കത്തോലിക്കാ പള്ളികൾ, ഒഴുവത്തടം സി.എസ്.ഐ പള്ളി, 14ാംമൈൽ മോർ ഇഗ്‌നാത്തിയോസ് നൂറോനോ യാക്കോബായ പള്ളി തുടങ്ങി മേഖലയിലെ മുഴുവൻ ക്രൈസ്തവ വിഭാഗങ്ങളിലെ വൈദീകരും വിശ്വാസികളും അണിനിരക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.