പീരുമേട്:എസ്.എൻ.ഡി പി യോഗം തേങ്ങാക്കൽ ശാഖാ വാർഷികവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് കെ.കെ.ചന്ദ്രൻ കുട്ടികളിയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷികം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ സലികുമാർ യൂണിയൻ കൗൺസിലർ പി.എസ്. ചന്ദ്രൻ ,എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി കെ.കെ.ചന്ദ്രൻ (പ്രസിഡന്റ്) , ടി.എസ്.മനോജ് (വൈസ് പ്രസിഡന്റ് ),ടി.കെ.പുഷ്പാകരൻ (സെക്രട്ടറി ), എസ്.എൻ.രാഗേശൻ (യൂണിയൻ കമ്മറ്റി അംഗം), കെ.നളിനാക്ഷൻ, കെ.കെ.സുകുമാരൻ , പി.വി.ഗോപി ,വി.ആർ.
രാജൻ ,കെ. ആർ.സുരേഷ്, കെ.വി.ബാലകൃഷ്ണൻ ,എം.കെ.അനു (കമ്മറ്റി അംഗങ്ങൾ) പി.ജിസോമരാജൻ, കെ.ജിമോഹനൻ സുധാ സുരേന്ദ്രൻ (പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.