
രാജാക്കാട് :1209ാം നമ്പർ രാജാക്കാട് എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങും സത്യപ്രതിജ്ഞയും ശ്രീമഹാദേവ ക്ഷേത്രത്തിൽ നടത്തി.പുതിയ ഭരണ സമിതി അംഗങ്ങൾ:സാബു വാവലക്കാട്ട്( പ്രസിഡന്റ്),വി.എസ് .ബിജു (വൈസ് പ്രസിഡന്റ്),വിജയൻ വെള്ളച്ചാലിൽ (യൂണിയൻ കമ്മിറ്റി അംഗം),ഷൈൻ പുളിക്കൽ,റെജി പുത്തൻപുരക്കൽ,രഞ്ജിത് കൂഴയിൽ,അനുലാൽ വേട്ടോംകുന്നേൽ, മോഹനൻ സാക്ഷാംകുന്നേൽ,ഷാജി വരിക്കത്തറപ്പേൽ,റ്റി.എസ് സുർജിത്,(മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ),
സുബി ഭാസ്‌കർ,ഷിബു കണ്ടത്തിങ്കരയിൽ,ദിബിൻ രാജു കലവനാംകുന്നേൽ(പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)
എന്നിവർക്ക് ക്ഷേത്രം മേൽശാന്തി
പുരുഷോത്തമൻ ശാന്തിയുടെയും മറ്റ് ശാന്തിമാരുടേയും സാന്നിദ്ധ്യത്തിൽ എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.ശാഖ പ്രസിഡന്റ് ബി.സാബുവിന് യൂണിയൻ പ്രസിഡന്റ് താക്കോലും,മിനിറ്റ്‌സ് ബുക്കും കൈമാറി. സെക്രട്ടറി കെ. പി .സജീവ് യോഗത്തിൽ നിന്നും അംഗീകാരം ചെയ്യുന്ന മുറയ്ക്ക് സ്ഥാനമേൽക്കും അതുവരെ പ്രസിഡന്റ് സെക്രട്ടറിയുടെ ചാർജ്ജ് കൂടി വഹിക്കും.