അടിമാലി:ബൈക്ക് മോഷണം നടത്തിയ യുവാവിനെ പൊആകസ് പിടികൂടി. മൂലമറ്റം അശോകക്കവല അമ്പാട്ട് സുബിനെയാണ് ( 24,) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മന്നാങ്കാലയിലു ളള അഭിജിത്തിന്റെ യമഹ മോഡൽ പുതിയ ബൈക്ക് ആണ് പ്രതി മോഷ്ടിച്ചത്. ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷം വീടിന്റ കാർ പോർച്ചിൽ വച്ചിരുന്ന ബൈക്ക് സ്റ്റാർട്ട് ചെയ്യാതെ തള്ളി കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു എസ്.ഐ ജൂഡി റ്റി.പി ,എ.എസ്.ഐ.ഷാജിത, സി.പി.ഒ സനൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.