രാജാക്കാട് : ജനമൈത്രി പൊലീസിന്റെയും ഗ്രാമ പഞ്ചായത്ത്,മർച്ചന്റ്‌സ് അസോസിയേഷൻ,കുടുംബശ്രീ സി.ഡി.എസ്,മതസൗഹാർദ്ദ കൂട്ടായ്മ, റോട്ടറി ക്ലബ്ബ്,ലയൺസ് ക്ലബ്ബ്,വൈസ് മെൻസ് ക്ലബ്ബ്, ജില്ല ടഗ് ഓഫ് വാർ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ ജില്ലാ വടംവലി മത്സരത്തിൽ 24 പുരുഷ ടീമുകളും,5 വനിതാ ടീമുകളും പങ്കെടുത്തു.
ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ ഭാരവാഹികളാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.ഒന്നുമുതൽ മൂന്ന് വരെ സ്ഥാനക്കാർക്ക്
ട്രോഫിയും ക്യാഷ് അവാർഡുകളും, തുടർന്ന് പതിനാറാം സ്ഥാനക്കാർക്ക് വരെ
ക്യാഷ് അവാർഡുകളും സമ്മാനിച്ചു.450 കിലോ പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം യുവ ഫ്രണ്ട്‌സ് അടിമാലിയും, രണ്ടാം സ്ഥാനം ആഹാ സെവൻസ് ആമയാറും നേടി.വനിതാ വിഭാഗത്തിൽ കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ടീം ഒന്നാം സ്ഥാനവും രാജാക്കാട് ഒൻപതാം വാർഡ് എ.ഡി.എസ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.