കുമളി: ശിവഗിരി തീർത്ഥാടനത്തിന് ചക്കുപള്ളം ശ്രീ നാരായണ ധർമ്മാശ്രമത്തിൽ നിന്നും കിഴക്കൻ മേഖലാ ശിവഗിരി പദയാത്ര ആരംഭിച്ചു. എസ്.എൻ.ഡി.പിയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ,മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ എന്നിവർ ചേർന്ന് പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു .യോഗം ബോർഡ് മെമ്പർ കെ.എൻ.തങ്കപ്പൻ , ഗുരുധർമ്മ പ്രചരണസഭ മുൻ രജിസ്ട്രാർ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ആശ്രമത്തിൽ നിന്നും പുറപ്പെട്ട പദയാത്ര ചക്കുപള്ളം ആറാം മൈലിൽ ക്ഷേത്രത്തിൽ എത്തിയപ്പോൾ അമരാവതി ശാഖയുടെ സ്വീകരണം ഏറ്റുവാങ്ങി .എട്ടാംമൈൽ സരസ്വതി ക്ഷേത്രത്തിലും തുടർന്ന് ചക്കുപള്ളം, പുറ്റടി ,ചേറ്റുകുഴി, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണ ശേഷം വൈകിട്ട് പോത്തിൻകണ്ടം ഗുരുദേവ ക്ഷേത്ര പരിസരത്തു തീർത്ഥാടന വിളംബര സമ്മേളനം നടന്നു. മലനാടു യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ,സെക്രട്ടറി വിനോദ് ഉത്തമൻ യോഗം ബോർഡ്മെമ്പൻമാരായ കെ.എൻ. തങ്കപ്പൻ ഷാജി പുള്ളോലിൽ, പോത്തിൻകണ്ടം ശാഖാ പ്രസിഡന്റ് തുളസീധരൻ ,ചേറ്റുകുഴി ശാഖാ പ്രസിഡന്റ് എം.എസ്. സുരേഷ് മാനങ്കേരിൽ കുഴിത്തൊളു ശാഖാ പ്രസിഡന്റ് സജി. എസ്,അന്യാർതൊളു ശാഖാ പ്രസിഡന്റ് സന്തോഷ് അമ്പിളി വിലാസം ,മലനാട് യൂണിയൻ കൗൺസിലർ മനോജ് ആപ്പന്താനം എന്നിവർ പ്രസംഗിച്ചു.

ചിത്രം:ചക്കുപള്ളം ശ്രീ നാരായണ ധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻ മേഖലാ ശിവഗിരി പദയാത്ര എസ്.എൻ.ഡി.പിയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ,മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു