വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രൂപികരിച്ച പ്ലാന്റേഷൻ ലേബർ കമ്മറ്റി ഇപ്പോൾ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണന്ന് കേരള പ്ലാന്റേഷൻ വർക്കേഴ് യൂണിയൻ (ഐഎൻടിയുസി) ജനറൽ കൗൺസിൽ യോഗം വിലയിരുത്തി. തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവിന്റെ കാലാവധി കഴിഞ്ഞിട്ടും ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയില്ല.ഉടൻ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നും, പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കുക, പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെയും, വിദ്യാർത്ഥികളുടെയും, മെഡിക്കൽ ,വിദ്യാഭ്യാ ആനുകൂല്ല്യങ്ങളും, ഉടൻ നൽകണമെന്നും ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. . യൂണിയൻ ഭാരവാഹികളുടെ തിരെഞ്ഞെടുപ്പ് നടന്നു. അഡ്വ.ഇഎം ആഗസ്തി (പ്രസിഡന്റ്) അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ ,തോമസ് രാജൻ, പി .ആർ .അയ്യപ്പൻ,(വർക്കിംഗ് പ്രസിഡന്റ് മാർ).ഷാജി പൈനാടത്ത് (ജനറൽ സെക്രട്ടറി), ബിജു ദാനിയേൽ, (ട്രഷറർ)എന്നിവരെ തിരെഞ്ഞെടുത്തു. യോഗത്തിൽ സി.എസ് .യശോധരൻ, സന്തോഷ് പണിക്കർ, ജി ബാബു,പി നളിനാഷൻ, പി നീക്‌സൺ, മണിമേഖല, അജിത് ദിവാകരൻ, വിഎൻ ഭാർഗ്ഗവൻ, നെജീബ് കെഎൻ ,ശേഖർ പാമ്പനാർ, വനിത മുരുകൻ തുടങ്ങിയവർ സംസാരിച്ചു.