പീരുമേട്:പരുന്തുംപാറയിൽ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ഇന്നലെ രാവിലെ വാളാടിയിൽ ഡൈമുക്ക് റോഡിൽ നിന്നും ഏതാനും യുവാക്കൾ കണ്ടെത്തി പൊലീസിൽ ഏല്പ്പിച്ചു. തിങ്കളാഴ്ച ലക്ഷ്മി കോവിൽ വടുതല ജോഷിയുടെ (39)ബാഗും ചെരുപ്പും പരുന്തുംപാറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പീരുമേട് പോലീസിൽ വിവരം അറിയിച്ചു. യുവാവ് രണ്ടു ദിവസമായി അധികാരികളെ പരിഭ്രാന്തിയാലാക്കുകയായിരുന്നു.തുടർന്ന് പൊലീസ്‌ന്റെയും ഫയർഫോഴ്‌സ് ന്റെയും,നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി ഏഴുമണി വരെ തെരച്ചിൽ നടത്തുകയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ അവസാനിപ്പിക്കുകയുമായിരുന്നു. ഇന്നലെ തെരച്ചിൽ നടത്താനായി നിർത്തിവയ്ക്കുകയായിരുന്നു. അപ്പോഴാണ് വണ്ടിപ്പെരിയാർ വാളാടിയിൽ നിന്നും ഇയാളെ കണ്ടെത്തുന്നത്. ഇയാൾ ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചതായി ശനിയാഴ്ച ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.കുറെ കഴിഞ്ഞപ്പോൾ ഫേയ്‌സ് ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഇതേത്തുടർന്നാണ് യുവാവിനെ കാണാതായത്.