തൊടുപുഴ: എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. മണക്കാട് പുത്തൻവീട്ടിൽ എസ്.അരവിന്ദ് (23), മൂവാറ്റുപുഴ കാവക്കാട് കൂമുള്ളിൽ കെ.എസ്.അനന്ദു (24), മുതലക്കോടം ഇല്ലിപ്പടിയിൽ ആദർശ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 0.45 ഗ്രാം എം.ഡി.എം.എയും 6.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി തൊടുപുഴ ജൂനിയർ എസ്.ഐ നൗഷാദും സംഘവും ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. രാത്രിയിൽ പുഴയോര ബൈപാസിലൂടെ പെട്രോളിങ് നടത്തുന്ന പൊലീസിനെ കണ്ട് ഇവർ ഓടുകയായിരുന്നു. പിടികൂടി പരിശോധിച്ചപ്പോൾ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം ലഭിച്ചു.