തൊടുപുഴ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ നഷ്ടം നേരിട്ട ഉടമകളായ കർഷകർക്ക് ഒന്നാംഘട്ട നഷ്ടപരിഹാര വിതരണവും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണ സെമിനാറും നാളെ രാവിലെ 10ന് കരിമണ്ണൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത് കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ 13ാം വാർഡായ ചാലാശ്ശേരിയിലെ പ്രഭവ കേന്ദ്രത്തിലായിരുന്നു. ഒരു കിലോ മീറ്റർ ചുറ്റളവിലുമുളള കരിമണ്ണൂർ, ആലക്കോട്, ഇടവെട്ടി ഗ്രാമപഞ്ചായത്തുകളിലെ ആകെ 262 ഓളം പന്നികളെ രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കുളിംഗ് ക്ലെൻസിംഗ് ഡിസിൻഫെക്ഷൻ (സിസിഡി) നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എട്ടോളം പന്നി കർഷകർക്കാണ് അർഹമായ നഷ്ടപരിഹാരത്തുകയായ 18,75,000 രൂപയുടെ ആദ്യഘട്ട വിതരണം നടത്തുന്നത്.
ചടങ്ങിൽ പി ജെ ജോസഫ് എം.എൽ.എഅദ്ധ്യക്ഷത വഹിക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ബിനോയി പി മാത്യു സ്വാഗതം പറയും. എ.സി.ഡി.പി ജില്ലാ കോർഡിനേറ്റർ ഡോ.ബിജു. ജെ ചെമ്പരത്തി പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.
മാത്യു കെ ജോൺ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഇളംദേശം),നിസാമോൾ ഷാജി (പ്രസിഡന്റ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്) ,മിനി ജെറി (പ്രസിഡന്റ്, ആലക്കോട് ഗ്രാമപഞ്ചായത്ത്), ഷീജ നൗഷാദ് (പ്രസിഡന്റ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത്) എം.ജെ ജേക്കബ് (ജില്ലാ പഞ്ചായത്ത് മെമ്പർ),ഇന്ദു സുധാകരൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) ഷൈനി റെജി (ജില്ലാ പഞ്ചായത്ത് മെമ്പർ),മാർട്ടിൻസ് ഞാളൂർ ജില്ലാ സെക്രട്ടറി, പിഗ് ഷാർമ്മരസ് അസോസിയേഷൻ),സാൻസൻ അക്കക്കാട്ട് (വൈസ് പ്രസിഡന്റ്, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്),ടെസി വിൽസൺ (മെമ്പർ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്),ഡോ.നീതു കെ പി (വെറ്ററിനറി സർജൻ, കരിമണ്ണൂർ) എന്നിവർ
പ്രസംഗിക്കും.
ഫാം കർഷകർക്കായി വെറ്റിനറി സർജന്മാരായ ഡോ.പി മുരളി കൃഷ്ണ,ഡോ.അനു സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് ബോധവൽക്കരണവും സെമിനാറും നടത്തും.