കഞ്ഞിക്കുഴി : എസ്.എൻ.ഡി.പി യോഗം കഞ്ഞിക്കുഴി ശാഖ ശിവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവം 22 മുതൽ 27 വരെ നടക്കും. പറവൂർ രാകേഷ് തന്ത്രിമുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ചടങ്ങിൽ എം.പുരുഷോത്തമൻ ശാന്തി ,​സജി ശാന്തി ,​അഖിൽ ശാന്തിഎന്നിവർ സഹകാർമ്മികരും ആയിരിക്കും. ഇന്ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് ദീപാരാധനക്ക് ശേഷം പ്രസാദ ശുദ്ധി ,​ ആചാര്യവരണം,​ അത്താഴപൂജ. 22ന് രാവിലെ നിർമാല്യ ദർശനം,​ ഉഷപൂജ,​ 8 ന് കാവടിക്ക് മാലയിടൽ, വൈകിട്ട് 6.15ന് ദീപാരാധന, തുടർന്ന് പറവൂർ രാജേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 23ന് രാവിലെ പതിവ് പൂജകൾ, 24ന് രാവിലെ പതിവ് പൂജകൾ വൈകിട്ട്,​ 6.15ന് ദീപാരാധന ,​തുടർന്ന് പൂമൂടൽ,​ ​വൈകിട്ട് 7 .30 ന് നൃത്തസന്ധ്യ. 25ന് രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 5 ന് നടതുറക്കൽ,​ 6.15ന് ദീപാരാധന,​ തുടർന്ന് ഹിഡുംബൻ പൂജ,​ കാവടി വിളക്ക് . 26ന് രാവിലെ പതിവ് പൂജകൾ,​ ഉച്ചകഴിഞ്ഞ് 3 .30ന് പകൽപ്പൂര ഘോഷയാത്ര,​ വൈകിട്ട് ദീപാരാധന,​​ ശ്രീഭൂതബലി,​ പള്ളിവേട്ട ,​തിരിച്ച് എഴുന്നള്ളത്ത് ,​പള്ളി നിദ്ര.27 ആറാട്ട് മഹോത്സവം. രാവിലെ 5 ന് നട തുറക്കൽ,​ മണ്ഡപത്തിൽ ഭഗവാന് വിശേഷാൽ അഭിഷേകം,​ വിശേഷാൽ പൂജ, വൈകിട്ട് 4 .30ന് ആറാട്ട് ബലി,​ ആറാട്ട് പുറപ്പാട് ,​രാത്രി 7 .30ന് സ്റ്റാർ സിംഗർ ഫ്രെയിം നിഖിൽ രാജ് ആൻഡ് ആൻ മരിയ അവതരിപ്പിക്കുന്ന ഗാനമേളയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.