ഇടുക്കി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരം കോട്ടയം സോഫ്‌കോൺ ഇന്ത്യ പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പി. എൽ. സി പ്രോഗ്രാമർ ആൻഡ് ട്രബിൾഷൂട്ടർ ആൻഡ് ഇൻഡസ്ട്രിയൽ ഓട്ടോമാഷൻ ടെക്‌നിഷ്യൻ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പരിശീലനം,സ്റ്റഡി മെറ്റീരിയൽ, ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും. യോഗ്യത ഡിപ്ലോമ / പോളിടെക്‌നിക് / ബി .ടെക് / ബി. ഇ ഇൻ ഇലക്ട്രിക്കൽ ,ഇലക്ട്രോണിക്‌സ് ,ഇൻസ്ട്രുമെന്റ്രേഷൻ ആൻഡ് മെക്കാട്രോണിക് . പ്രായം 18 മുതൽ 35 വരെ. അപേക്ഷകർ പഞ്ചായത്തു പരിധിയിൽ ഉൾപെട്ടിരിക്കുന്നവർ ആയിരിക്കണം . കൂടുതൽ വിവരങ്ങൾക്ക് 9747432376, 7025621421, 6282797775.