ജില്ലയിൽ 3 ലാബുകൾ സജ്ജീകരിച്ചു

ഇടുക്കി: കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ലാബോറട്ടറികളുടെ പ്രവർത്തനോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. വെള്ളയമ്പലം ജലഭവൻ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അടിമാലി പതിനാലാം മൈൽ, തൊടുപുഴ വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ഇടുക്കി മെഡിക്കൽ കോളേജിന് സമീപം എന്നിവിടങ്ങളിലായി ദേശീയ അംഗീകാരമുള്ള മൂന്ന് ലാബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു കോടി രൂപ ചെലവിലാണ് ലാബുകൾ സ്ഥാപിച്ചത്. ജലത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതിനുള്ള 16 രാസഭൗതിക പരിശോധനകളും കോളിഫോം ബാക്ടീരിയ ടെസ്റ്റുകളും ഈ ലാബിൽ നടത്തും. വാണിജ്യാവശ്യത്തിന് ലൈസൻസിനും ഗാർഹിക ആവശ്യത്തിനും ജലം പരിശോധിച്ച് ഫലം നൽകും