projacob

തൊടുപുഴ : പ്രൊഫ. എം ജെ ജേക്കബിനെ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. തൊടുപുഴയിൽ റിട്ടേണിംഗ് ഓഫീസർ അഡ്വ. പീറ്റർ വി. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്ത് അംഗവും യു.ഡി.എഫ് ജില്ലാ ചെയർമാനും സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ വൈസ് പ്രസിഡന്റും തൊടുപുഴ റബ്ബർ മാർക്കറ്റിംങ് ആന്റ് പ്രൊസസിംഗ് സൊസൈറ്റി പ്രസിഡന്റുമാണ്.

ജില്ലാ വൈസ് പ്രസിന്റുമാരായി സിനു വാലുമ്മേൽ, എം ജെ കുര്യൻ, ട്രഷററായി മാത്യു തെങ്ങുംകുടി, ജനറൽ സെക്രട്ടറിമാരായി വി.എ. ഉലഹന്നാൻ, ലത്തീഫ് ഇല്ലിക്കൽ, ടോമിച്ചൻ മുണ്ടുപാലം, കെ.കെ. വിജയൻ, അഡ്വ. ഷൈൻ വടക്കേക്കര, സാബു വേങ്ങവേലിൽ, ബെന്നി പുതുപ്പാടി എന്നിവരേയും സംസ്ഥാന കമ്മിറ്റി അഗങ്ങളായി ജോസ് പൊട്ടംപ്ലാക്കൽ, ഫിപിപ്പ് മലയാറ്റ്, കെ.എ.പരീത്, ബേബി പതിപ്പള്ളി, ടി. വി ജോസുകുട്ടി, കുര്യാക്കോസ് ചേലമൂട്ടിൽ, ചെറിയാൻ പി.ജോസഫ്, മാത്യു ജോൺ (തമ്പി) മാനുങ്കൽ, ജോസ് മാത്യു താനത്തുപറമ്പിൽ, അഡ്വ. മാത്യു ജോസഫ്, പി.വി.അഗസ്റ്റിൻ, സാജു പട്ടരുമഠം, സാം ജോർജ്ജ്, ഷൈനി സജി എന്നിവരേയും തെരഞ്ഞെടുത്തു.
പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രാഹം,ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ. കെ ഫ്രാൻസിസ് ജോർജ്ജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, മാത്യു സ്റ്റീഫൻ, തോമസ് പെരുമന, അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ്, എം.മോനിച്ചൻ, പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് വെട്ടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.