കുമളി: കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പഠന ക്യാമ്പ് ജനുവരി 21,22 തീയതികളിൽ കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുമളി ഡി റ്റി പി സി ഹാളിൽ ചേർന്ന് സ്വാഗതസംഘം രൂപീകരണ യോഗം കെ.ആർ.ഡി.എസ് എ സംസ്ഥാന ഖജാൻജി ജെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഇ.കെ അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ, സി.പി.ഐ പീരുമേട് മണ്ഡലം സെക്രട്ടറി ബാബുക്കുട്ടി, എസ്.ചന്ദ്രശേഖരപിള്ള ടൈറ്റസ്, ബി. സുധർമകുമാരി, ആർ ബിജുമോൻ, വി.ആർ.ബീനാമോൾ എന്നിവർ പ്രസംഗി​ച്ചു. ജില്ലാ സെക്രട്ടറി എസ്.സുകുമാരൻ സ്വാഗതവും ഖജാൻജി എം.കെ. മനപ്രസാദ് നന്ദി​യും പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായി വാഴൂർ സോമൻ എം.എൽ.എ (രക്ഷാധികാരി), ബാബുക്കുട്ടി (ചെയർമാൻ), എസ് സുകുമാരൻ (ജനറൽ കൺവീനർ) എന്നി​വരടങ്ങുന്ന51 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.