ഇടുക്കി: സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ പൊതുജനങ്ങൾക്കായി നടത്തിയ ചൊല്ല്ഓൺലൈൻ പ്രശ്‌നോത്തരിയുടെ നാലാംഘട്ട നറുക്കെടുപ്പ് സബ് കളക്ടർ അരുൺ എസ്. നായർ നിർവഹിച്ചു. ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ യാസിർ ടി.എ.നേതൃത്വം നൽകി.
ആറന്മുള സ്വദേശി വിഷ്ണു വിനു, തൊടുപുഴ സ്വദേശി വിഷ്ണു ചന്ദ്രൻ, ആറന്മുള സ്വദേശി വിഘ്‌നേഷ് വിനു എന്നിവരാണ് വിജയികൾ. വിജയികൾക്ക് ഫലകവും പുസ്തകങ്ങളും സമ്മാനമായി ലഭിക്കും. അവസാനഘട്ട മത്സരത്തിനുള്ള ചോദ്യങ്ങൾ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 ന് രാവിലെ 10 വരെ മെസഞ്ചർ മുഖേന ഉത്തരങ്ങൾ അയക്കാം.