ഇടുക്കി: അപകടകരമായ വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവർമാർക്ക് നൽകുന്ന ത്രിദിന പരിശീലനം 28, 29, 30 തീയതികളിൽ നാറ്റ്പാക്കിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ നടക്കും. സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി പോലുള്ള പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കാനും അതിനാവശ്യമായ ലൈസൻസ് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ പരിശീലനമാണ് നൽകുക. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2779200, 9074882080.