
മുട്ടം: സംസ്ഥാന ജയിൽ വകുപ്പ് സംഘടിപ്പിച്ച ജയിൽ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മുട്ടം ജില്ലാ ജയിലിലെ ആഘോഷം തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റോഷൻ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി .എ സിറാജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. തൊഴിൽ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം,ആലപ്പി രമണൻ അവതരിപ്പിച്ച കഥാപ്രസംഗം,കാക്കൊമ്പ് ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികൾ എന്നിങ്ങനെയും നടത്തി..ജില്ലാ ജയിൽ സൂപ്രണ്ട് സമീർ .എ,മുട്ടം പൊലീസ് എസ്.എച്ച് .ഒ പ്രിൻസ് ജോസഫ്,ഗവ. പോളിടെക്‌നിക്ക് കോളേജ് പ്രിനിസിപ്പാൾ മായ ബെൻ, ഫാദർ ജെയിംസ് പൊരുന്നോലീൽ,അഭിരാജ് മദനൻ തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജയിൽ ഡി.ഐ. ജി പി അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജയിൽ മുൻ സൂപ്രണ്ട് എസ്.ശിവദാസൻ,പീരുമേട് സബ് ജയിൽ സൂപ്രണ്ട് രാജേഷ് കെ പി,ജില്ലാ ജയിൽ അസി. സൂപ്രണ്ട് വി .എൻ.സുരേഷ് കുമാർ, ജയിൽ വെൽഫയർ ഓഫീസർ ഷിജോ തോമസ് എന്നിവർ സംസാരിച്ചു.തുടർന്ന് തൊടുപുഴ രാഗ സുധ അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടത്തി.