biju

കട്ടപ്പന : ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും തുടക്കം കുറിച്ച കിഴക്കൻ മേഖലാ തീർത്ഥാടന പദയാത്ര ഇന്നലെ ഉച്ചക്ക് 12.30ന് കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിൽ എത്തച്ചേർന്നു. തുടർന്ന് മലനാട് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ പൗരാവലി സ്വീകരണം നല്കി.
യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വനോദ് ഉത്തമൻ , വൈദിക സമിതിക്കു വേണ്ടി സോജു ശാന്തികൾ പ്രസ് ക്ലബ്ബിനു വേണ്ടി കെ.ജി അജിത എന്നിവർ പൂമാലയണിയിച്ച് സ്വീകരിച്ചു. താന്ത്രികാചാര്യൻ സുരേഷ് തന്ത്രികളെ പദയാത്രിക സമിതി ആദരിച്ചു. തുടർന്ന് ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമം മഠാധിപതി ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. കീർത്തി സ്തംഭത്തിൽ പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു.245 കലോമീറ്റർ താണ്ടി 29 ന് പദയാത്ര ശിവഗിരിയിൽ എത്തച്ചേരും. 150 ഓളം പേരാണ് പദയാത്രയിലുള്ളത്.