bafar

കുമളി:വനത്തിന്റെ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ പുറത്തേക്കു ബഫർ സോൺ വ്യാപിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇടുക്കി ലാൻഡ് പ്രീഡം മൂവ്‌മെന്റ് കുമളി പഞ്ചായത്തു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 28 ന് കുമളിയിൽ നടക്കുന്ന പ്രതിഷേധ മാർച്ചിന്റെ പ്രചരണാർത്ഥം നടത്തിയ വാഹന പ്രചാരണ ജാഥ സ്പ്രിംഗു വാലിയിൽ എസ്.എൻ . ഡി..പിയോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു . ലാൻഡ് മൂവ്‌മെന്റ് കുമളി പഞ്ചായത്ത് ചെയർമാൻ മജോ കാരിമുട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മൂവ്‌മെന്റ് ജനറൽ കൺവീനർ എ.എംതോമ്മസ്, വിശ്വകർമ്മ സഭ താലൂക്ക് സെക്രട്ടറി സതീഷ് പുല്ലാട്ട്,ആൻസി ജയിംസ് ,തുടങ്ങിയവർ പ്രസംഗിച്ചു.