പീരുമേട് : മാർ ബസേലിയോസ് എൻജിനീയറിങ് കോളേജും കേരള സ്റ്റേറ്റ് എനർജി മാനേജ്‌മെന്റ് സംയുക്തമായി ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി പ്രൊഫ.ഡോ.വി. ഐ. ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ഇന്ത്യൻ നേവി എക്‌സ് ജൂനിയർ കമ്മിഷൻഡ് ഓഫീസർ ജോസ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള, പ്രൊഫ.ആർ. ഗിരീഷ്,ജോൺസ് റെജി എന്നിവർ പ്രസംഗിച്ചു.