കട്ടപ്പന :കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8.30ന് ഉപ്പ്തോട് സെന്റ്. ജോസഫ് പള്ളിയിൽ ദിവ്യബലിയും അനുസ്മരണ പ്രാർത്ഥനയും നടക്കും. ഭാര്യ ഉമാ തോമസ് എം.എൽ.എ യുംബന്ധുക്കളും പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഇടുക്കി ഡി സി സി ഓഫീസിൽ നടക്കുന്ന അനുസ്മരണസമ്മേളനം യൂ ഡി .എഫ് .കൺവീനർ എം. എം. ഹസൻ ഉദ്ഘാടനം ചെയ്യും. ഡി .സി .സി പ്രസിഡന്റ് സി.പി മാത്യു അദ്ധ്യക്ഷത വഹിക്കും.