തൊടുപുഴ: താലൂക്ക് ഇലക്ഷൻ വിഭാഗവും തൊടുപുഴ റസിഡൻസ് അസോസിയേഷൻ കൂട്ടായ്മയായ ട്രാക്കും സംയുക്തമായി തൊടുപുഴ താലൂക്ക് പരിധിയിലുള്ള വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ആധാർ ലിങ്കിംഗ് ക്യാമ്പുകളിൽ മികച്ച സംഘാടന മികവ് കാഴ്ചവച്ച ട്രാക്ക് ഭാരവാഹികളെ തഹസീൽദാർ അഭിനന്ദിച്ചു. തൊടുപുഴ താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രാക്ക് തൊടുപുഴ ഭാരവാഹികളും ഇലക്ഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു. എട്ടാം തീയതി മുതൽആറ് സോണുകളിൽ ആയി ട്രാക്ക്മായി ചേർന്ന് താലൂക്ക് ഇലക്ഷൻ വിഭാഗം സംഘടിപ്പിച്ച വോട്ടർ ഐഡി ആധാർ ലിങ്കിംഗ് ക്യാമ്പുകളിൽ രണ്ടായിരത്തോളം പേരുടെ തിരിച്ചറിയൽ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിച്ചിരുന്നു. ജനുവരി മാസം മുതൽ വോട്ടർ ഐഡി ആധാർ ലിങ്കിംഗ് പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും, ആധാർ ലിങ്കിങ്ങിൽ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമയന്ന് തഹസിൽദാർ അറിയിച്ചു. ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി.മാളിയേക്കൽ, സെക്രട്ടറി സണ്ണി തെക്കേക്കര, ട്രാക്ക് സോണൽ സെക്രട്ടറിമാർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,തഹസീൽദാർ എം.അനിൽകുമാർ താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ .എസ്.ഭരതൻ ഹരി ടി എസ് എന്നിവർ പങ്കെടുത്തു.